തിരുവനന്തപുരം: ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി. മുഖ്യമന്ത്രിയാകുന്നവർക്ക് അങ്ങനെ പ്രത്യേക കുപ്പായമൊന്നുമില്ലെന്നും ശശി തരൂർ കേരളത്തിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ആർക്കും പരാതിയില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തരൂരിനെതിരെ ചെന്നിത്തല പരോക്ഷ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. കോട്ട് തയ്പ്പിച്ച് വച്ചവര്‍ അത് ഊരിവച്ച് ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, തന്റെ കോട്ട് മുഖ്യമന്ത്രിയുടേത് അല്ലെന്നും കോട്ടിന്റെ കാര്യം പറയുന്നവരോട് തന്നെ അതേപറ്റി ചോദിക്കണമെന്നുമായിരുന്നു ഇതിനെതിരെയുള്ള തരൂരിന്റെ പ്രതികരണം.
അങ്ങനെ പ്രത്യേക കുപ്പായം ഒന്നുമില്ല; ചെന്നിത്തലയെ തള്ളി മുരളീധരൻ
03:55 PM Jan 14, 2023 | Deepika.com