ഫി​ലി​പ്പീ​ൻ​സി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി

04:44 PM Jan 14, 2023 | Deepika.com
മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി രാ​ജ്യ​ത്തെ നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റി​സ്ക് റി​ഡ​ക്ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് കൗ​ൺ​സി​ൽ (എ​ൻ​ഡി​ആ​ർ​ആ​ർ​എം​സി) അ​റി​യി​ച്ചു.

1,135 വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു, അ​വ​യി​ൽ 270 എ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 40-ല​ധി​കം ന​ഗ​ര​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സം നേ​രി​ട്ടു. 170-ല​ധി​കം റോ​ഡു​ക​ളും 44 പാ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്.