പോലീസുകാരിക്ക് എസ്ഐയുടെ മാനസിക പീഡനം; പനങ്ങാട് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ

04:44 PM Jan 14, 2023 | Deepika.com
കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പോലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് സംഭവം.

എസ്ഐ ജിൻസൻ ഡൊമനിക്കാണ് അധിക്ഷേപവാക്കുകൾ പറഞ്ഞ് വനിത സിപിഒയെ ഇറക്കിവിടാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കുകയായിരുന്നു.

സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദേശം നൽകി.