കേ​ന്ദ്ര മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് വ​ധ​ഭീ​ഷ​ണി; സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു

03:30 PM Jan 14, 2023 | Deepika.com
നാ​ഗ്പൂ​ര്‍: കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് ‌‌അജ്ഞാതന്‍റെ
വ​ധ​ഭീ​ഷ​ണി. നാ​ഗ്പൂ​രി​ലു​ള്ള ഓ​ഫി​സി​ലേ​ക്ക് ഫോ​ണി​ലൂ​ടെ​യാ​ണ് ര​ണ്ട് ത​വ​ണ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ 11.30നും 11.40​നും ഇ​ട​യി​ലാ​ണ് ഫോ​ണ്‍​കോ​ളു​ക​ള്‍ വ​ന്ന​ത്. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘ​ത്തി​ല്‍​പെ​ട്ട ആ​ളാ​ണെ​ന്നും 100 കോ​ടി രൂ​പ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം.

ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.