പാലക്കാട്: ഓടുന്ന സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. അബ്ദുല്‍ മുത്തലിബിന്റെ മകന് മുഹമ്മദ് ഷാമിലിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പയ്യനെടത്തുനിന്ന് മണ്ണാര്‍ക്കാടേയ്ക്ക് പോയ ശിഫ എന്ന ബസില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്. മണ്ണാര്‍ക്കാട് കുന്തിപുഴ പാലത്തിന് സമീപത്തുവച്ചാണ് അപകടം.
ബസിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
പാലക്കാട് ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്
01:52 PM Jan 14, 2023 | Deepika.com