ചാത്തന്നൂർ: മയ്യനാട്ടെ ചിൽഡ്രൻസ് ഹോമിൽനിന്നും ചാടിപ്പോയ ആറ് പെൺകുട്ടികളെ മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി. ട്രെയിനിൽനിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇവർ കിളികൊല്ലൂർ പോലീസ് കസ്റ്റഡിയിലാണ്.
കൊല്ലത്തുനിന്നുള്ള മെമു ട്രെയിനിൽനടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്കളെ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനികളായ ഇവരെ പുലർച്ചേ അഞ്ചിനാണ് കാണാതായത്. ഉടൻ തന്നെ സ്ഥാപന അധികൃതർ ഇരവിപുരം പോലീസിനെ വിവരമറിയിച്ചു. ഇരവിപുരം പോലീസ് വിവരം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി.
ഇതേതുടർന്ന് കിളി കൊല്ലൂർ പോലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ചിൽഡ്രൻസ് ഹോം അധികൃതരും പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. പെൺകുട്ടികളെ ഇരവിപുരം പോലീസിന് കൈമാറുമെന്ന് കിളികൊല്ലൂർ പോലീസ് പറഞ്ഞു.
ചിൽഡ്രൻസ് ഹോമിൽനിന്നു ചാടിപ്പോയ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി
04:45 PM Jan 14, 2023 | Deepika.com