ക​ടു​വ കെ​ണി​യി​ൽ..; മ​യ​ക്കു​വെ​ടി​വ​ച്ചു

02:40 PM Jan 14, 2023 | Deepika.com
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലി​റ​ങ്ങി​യ ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ചു. കു​പ്പാ​ടി​ത്ത​റ​യി​ൽ ക​ണ്ട ക​ടു​വ​യെ​യാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്. ര​ണ്ട് റൗ​ണ്ട് മ​യ​ക്കു​വെ​ടി​വ​ച്ച​താ​യും ക​ടു​വ​യ്ക്ക് വെ​ടി​യേ​റ്റ​താ​യും ജി​ല്ലാ ക​ള​ക്ട​ർ എ. ​ഗീ​ത അ​റി​യി​ച്ചു.

പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്നി​ൽ ക​ർ​ഷ​ക​നെ കൊ​ന്ന ക​ടു​വ​യാ​ണോ ഇ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണം. ക​ടു​വ​യെ ബ​ത്തേ​രി മൃ​ഗ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കു​പ്പാ​ടി​ത്ത​റ​യി​ൽ ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​ര​നാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ഇ​യാ​ൾ വി​വ​രം അ​റി​യി​ച്ച​തി​നി​ടെ തു​ട​ർ​ന്നു പോ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ ഇ​റ​ങ്ങി​യ പു​തു​ശേ​രി വെ​ള്ളാ​രം​കു​ന്നി​ൽ​നി​ന്ന് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഇ​ന്ന് ക​ടു​വ​യെ ക​ണ്ട​ത്.