ബ​ജ​റ്റി​ല്‍ മ​ധ്യ​വ​ര്‍​ഗ​ത്തെ പ​രി​ഗ​ണി​ക്ക​ണം; കേ​ന്ദ്ര​ത്തി​ന് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം

04:46 PM Jan 14, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​ബ​ജ​റ്റി​ല്‍ മ​ധ്യ​വ​ര്‍​ഗ​ത്തെ പ​രി​ഗ​ണി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം. തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും കാ​ര​ണം മ​ധ്യ​വ​ര്‍​ഗം അ​സം​തൃ​പ്തി​യി​ലാ​ണ്. ഇ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടു​ത്ത ബ​ജ​റ്റി​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ആ​ര്‍​എ​സ്എ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

കൊ​വി​ഡ് പ്ര​തി​സ​ന്ധി​യിലും നോ​ട്ടു​നി​രോ​ധ​ന​വുംപോ​ലെ​യു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​വ​രാ​ണ് മ​ധ്യ​വ​ര്‍​ഗ​ക്കാ​ര്‍. ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​രി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ട്. മ​ധ്യ​വ​ര്‍​ഗ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ൾക്കും വാ​ര്‍​ദ്ധ​ക്യ പെ​ന്‍​ഷ​ന്‍ പോ​ലെ​യു​ള്ള സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കും പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് നി​ല​വി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​ര്‍​എ​സ്എ​സ് നീ​ക്കം. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രാ​ശ​യം മു​ന്നോ​ട്ട് വ​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ​യി​ടെ രാ​ജ്യ​ത്തി​ന്‍റെ ദാ​രി​ദ്രാ​വ​സ്ഥ​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ആ​ര്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ലെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.