എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

11:30 AM Jan 14, 2023 | Deepika.com
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴയിൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പു​ന്ന​പ്ര വ​ട​ക്ക് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), ഇ​ര​വു​കാ​ട് വാ​ർ​ഡ് വാ​ലു​ചി​റ വീ​ട്ടി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​ന​യ​ക്കു​ള​ങ്ങ​ര സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് ഒ​രു​ഗ്രാം എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ രാ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ​ങ്കാ​ളി​യാ​യ പ്ര​ദീ​പി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പത്ത് ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ഇയാൾ 13 കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.