മൂന്നാർ: ആനയിറങ്കൽ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി. ഡാം നീന്തി കടന്നാണ് ചക്കകൊന്പൻ എന്ന് അറിയപ്പെടുന്ന കാട്ടാന വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയത്. ഇവിടെ ഉണ്ടായിരുന്ന കുട്ട വഞ്ചി ആന നശിപ്പിച്ചു.
സോളാർ വേലി ഉള്ളതിനാൽ വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടു. ഇതേസമയം സ്ഥലത്തുണ്ടായിരുന്ന വാച്ചർ വിജയകുമാറിന്റെ നേതൃത്വത്തിൽ ആളുകൾ ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ആനയിറങ്കലിൽ ചക്കകൊന്പനിറങ്ങി, പരിഭ്രാന്തരായി വിനോദസഞ്ചാരികൾ
11:26 AM Jan 14, 2023 | Deepika.com