ടെ​ക്‌​നി​ക്ക​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ആ​യു​ധ​നി​ര്‍​മാ​ണം ന​ട​ക്കു​ന്നെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്

10:41 AM Jan 14, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ടെ​ക്‌​നി​ക്ക​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ആ​യു​ധ​നി​ര്‍​മാ​ണം ന​ട​ക്കു​ന്നെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ലാ​ബി​ല്‍ ആ​യു​ധ​നി​ര്‍​മാ​ണം ന​ട​ക്കു​ന്നെ​ന്നാ​ണ് എ​ഡി​ജി​പി സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ലാ​ബു​ക​ളി​ല്‍ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്ന് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ബൈജു ഭായ് ഉത്തരവിറക്കി. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ലാ​ബ് പ​രീ​ഷ​ണ​ങ്ങ​ളി​ല്‍ ആ​യു​ധ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് റിപ്പോർട്ടുണ്ട്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് ആയുധനിർമാണം നടക്കുന്നതെന്നറിയില്ലെന്നും സർക്കാർ നിർദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നും ബൈജു ഭായ് വ്യക്തമാക്കി.

ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി​മാ​ര്‍​ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.