കു​ട്ടി​ക​ള്‍​ക്കി​ട​യി​ലെ ത​ര്‍​ക്കം: 11കാ​ര​നെ ത​ല്ലി​ച്ച​ത​ച്ച് സു​ഹൃ​ത്തി​ന്‍റെ അ​മ്മ; കേ​സെ​ടു​ത്തു

09:03 AM Jan 14, 2023 | Deepika.com
തേ​വ​യ്ക്ക​ല്‍: എ​റ​ണാ​കു​ളം തേ​വ​യ്ക്ക​ലി​ല്‍ ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍ കു​ട്ടി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ 11കാ​ര​നെ ത​ല്ലി​ച്ച​ത​ച്ച സു​ഹൃ​ത്തി​ന്‍റെ അ​മ്മ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തേ​വ​യ്ക്ക​ല്‍ സ്വ​ദേ​ശി സു​നി​ത അ​ഫ്‌​സ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

തേ​വ​യ്ക്ക​ല്‍ കൊ​ളോ​ട്ടി മൂ​ല മൈ​താ​ന​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ടെ സു​നി​ത​യു​ടെ മ​ക​നും സ​ഹ​ദ് എ​ന്ന കു​ട്ടി​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട ഇ​വ​ര്‍ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സ​ഹ​ദി​നെ ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ കു​ട്ടി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​ര്‍​ദ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ച​ത​വു​ണ്ട്.

കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് സു​നി​ത​യ്‌​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.