വിൽനിയസ്: ലിത്വാനിയയിൽ വാതക പൈപ്പ് ലൈനിൽ വൻ സ്ഫോടനം. ലാത്വിയൻ അതിർത്തിക്കടുത്തുള്ള പാസ്വാലിസ് മേഖലയിലാണ് സ്ഫോടനമുണ്ടായത്. ജനവാസ മേഖലയിൽ നിന്ന് അകലെ മാറിയാണ് സ്ഫോടനമുണ്ടായത്. ആളപായമോ പരിക്കോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കുമെന്നും അട്ടിമറി തള്ളിക്കളയാനാവില്ലെന്നും ലാത്വിയയുടെ പ്രതിരോധ മന്ത്രി ആർട്ടിസ് പാബ്രിക്സ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ സ്ഫോടനത്തിൽ ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന് പൈപ്പ് ലൈനിന്റെ ഓപ്പറേറ്റർ പറഞ്ഞു.
1978-ൽ നിർമ്മിച്ച പൈപ്പ് ലൈനിൽ അടുത്തിടെ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. സ്ഫോടനങ്ങൾ നടന്ന സമയത്തു മേഖലയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നോയെന്നു വ്യക്തമല്ല.
ലിത്വാനിയയിൽ വാതക പൈപ്പ് ലൈനിൽ വൻ സ്ഫോടനം
06:45 AM Jan 14, 2023 | Deepika.com