കു​വൈ​റ്റി​ൽ പ്ര​വാ​സി അ​ധ്യാ​പ​ക​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു; 1,875 പേ​രെ പി​രി​ച്ചു​വി​ടും

03:04 AM Jan 14, 2023 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ അ​ധ്യാ​പ​ക മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ 1,875 പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ വി​ദ്യാ​ഭ്യാ​സ - ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ-ശാ​സ്‍​ത്ര ഗ​വേ​ഷ​ണ വ​കു​പ്പ് മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ല്‍ അ​ദ്‍​വാ​നി നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി അ​ല്‍ ജ​രീ​ദ ദി​ന​പ്പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്‍​തു.

പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന അ​തേ അ​നു​പാ​ത​ത്തി​ല്‍ യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​ധ്യാ​പ​ക​രെ പ​ക​രം നി​യ​മി​ക്കും. നി​ല​വി​ല്‍ 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്രം പ്ര​വാ​സി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്‍​പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ല്‍ എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പി​രി​ച്ചു​വി​ടാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. പ​ക​രം അ​ത്ര​യും എ​ണ്ണം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഓ​രോ രം​ഗ​ത്തും ന​ട​പ്പാ​ക്കേ​ണ്ട സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നോ​ട​കം ത​ന്നെ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ സ്ഥി​ര​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടാ​കും സ്വ​ദേ​ശി​വ​ത്ക​ര​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.