മുംബൈ: മുംബൈയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പീഡനത്തിന് ഇരയായ 21കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബ്രിജേഷ് പാൽ(22) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി തന്നെ ഒരുവർഷത്തോളം പീഡിപ്പിച്ചുവെന്നും എന്നാൽ ഇപ്പോൾ ബന്ധത്തിൽ നിന്നും പിന്മാറിയെന്നുമാണ് യുവതി പോലീസിന് പരാതി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
02:11 AM Jan 14, 2023 | Deepika.com