ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദേ​ശ​നി​ക്ഷേ​പം ആ​കാം: ഇ​ട​ത് തി​രി​ഞ്ഞ് വ​ല​ത്ത്

07:06 PM Jan 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദേ​ശ​നി​ക്ഷേ​പം ആ​കാ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ത് മു​ന്ന​ണി യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ദേ​ശ​നി​ക്ഷേ​പ​മാ​കാ​മെ​ന്ന് കേ​ന്ദ്രം ത​ന്നെ​യാ​ണ് പ​റ​ഞ്ഞ​ത്. വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​ന് ഗു​ണ​മാ​കു​ന്ന എ​ന്തി​നെ​യും സ്വാ​ഗ​തം ചെ​യ്യും. എ​ന്നാ​ല്‍ ദോ​ഷ​ക​ര​മാ​ണ് എ​ന്ന് ക​ണ്ടാ​ല്‍ അ​തി​നെ എ​തി​ര്‍​ക്കും. ഇ​ത് ന​യം​മാ​റ്റ​മ​ല്ലെ​ന്നും കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​മാ​ണെ​ന്നും ഇ.​പി. ജ‍​യ​രാ​ജ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ സി​പി​എം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദേ​ശ​നി​ക്ഷേ​പ​ത്തെ എ​തി​ർ​ത്തി​രു​ന്നു. ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യ സ​മ​ര​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച വി​ക​സ​ന രേ​ഖ​യി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.