ജോ​ഷി​മ​ഠ് 12 ദി​വ​സ​ത്തി​നി​ടെ 5.4 സെ​ന്‍റി​മീ​റ്റ​ർ ഇ​ടി​ഞ്ഞ​താ​യി ഐ​എ​സ്ആ​ർ​ഒ

06:21 PM Jan 13, 2023 | Deepika.com
ഡെ​റാ​ഡൂ​ൺ: മ​ണ്ണൊ​ലി​പ്പ് മൂ​ലം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജോ​ഷി​മ​ഠ് മേ​ഖ​ല 12 ദി​വ​സം കൊ​ണ്ട് 5.4 സെ​ന്‍റി​മീ​റ്റ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​താ​യി ഇ​ന്ത്യ​ൻ സ്പേ​സ് റി​സേ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​ഐ​എ​സ്ആ​ർ​ഒ).

2022 ഡി​സം​ബ​ർ 27 മു​ത​ൽ 2023 ജ​നു​വ​രി എ​ട്ട് വ​രെ​യു​ള്ള കാ​ഘ​ഘ​ട്ട​ത്തി​ൽ ജോ​ഷി​മ​ഠി​ലെ ഭൂ​പ്ര​ത​ലം 5.4 സെ​ന്‍റി​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ഇ​ടി​ഞ്ഞെ​ന്ന് നാ​ഷ​ണ​ൽ റി​മോ​ട്ട് സെ​ൻ​സ​റിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​പ​ഗ്ര​ഹ ഭൂ​പ​ട​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി ഐ​എ​സ്ആ​ർ‌​ഒ അ​റി​യി​ച്ചു.

2022 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള സ​മ​യ​ത്ത് ജോ​ഷി​മ​ഠി​ൽ ഒ​ന്പ​ത് സെ​ന്‍റി​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​തെ​ന്നും ഡി​സം​ബ​റോ​ടെ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ തോ​ത് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജോ​ഷി​മ​ഠ് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ് മ​ണ്ണൊ​ലി​പ്പ് കൂ​ടു​ത​ൽ ബാ​ധി​ച്ച​തെ​ന്നും ഐ​എ​സ്ആ​ർ​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.