ബീ​ഫ് ഉ​ണ്ടെ​ങ്കി​ൽ പോ​ർ​ക്കും വേ​ണം; ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സു​രേ​ന്ദ്ര​ൻ

05:27 PM Jan 13, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: ക​ലോ​ത്സ​വ ഭ​ക്ഷ​ണ വി​വാ​ദ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

അ​ടു​ത്ത വ​ർ​ഷം സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ ബീ​ഫ് വി​ള​മ്പു​ന്നു​ണ്ടെ​ങ്കി​ൽ പോ​ർ​ക്കും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നു​ള്ള വേ​ദി​യാ​യി സ​ർ​ക്കാ​ർ കാ​ണ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ലോ​ത്സ​വ​ത്തി​ൽ യ​ക്ഷ​ഗാ​ന ക​ലാ​കാ​ര​ന്മാ​രെ അ​പ​മാ​നി​ച്ചു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. യ​ക്ഷ​ഗാ​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പു​ള്ള പൂ​ജ ഒ​രു സം​ഘം ആ​ളു​ക​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി‌. സ്വാ​ഗ​തഗാ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​വ​ർ ഇ​തി​നെക്കുറി​ച്ച് മി​ണ്ടു​ന്നി​ല്ല.

സ്വാ​ഗ​തഗാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, യ​ക്ഷ​ഗാ​ന​ത്തെ അ​പ​മാ​നി​ച്ച​തി​നെ കു​റി​ച്ചും സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.