അ​ഞ്ജ​ലി സിം​ഗി​ന്‍റെ ദാ​രു​ണ​മ​ര​ണം; 11 പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

03:57 PM Jan 13, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ കാ​റി​ന​ടി​യി​ല്‍ കു​ടു​ങ്ങി യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ 11 പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. സം​ഭ​വ​ ദി​വ​സം ര​ണ്ട് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ലാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി കാ​റി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യ വി​വ​രം ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​ല​രും വി​ളി​ച്ച് പ​റ​ഞ്ഞി​ട്ടും ഇ​വ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല. ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ഉ​ണ്ടാ​യെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​വ​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡ​ല്‍​ഹി സു​ല്‍​ത്താ​ന്‍​പു​രി​ലെ കാ​ഞ്ച​വാ​ല​യി​ലാ​ണ് പു​തു​വ​ത്സ​ര​ദി​വ​സം ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

അ​പ​ക​ടം ന​ട​ന്ന​തി​ന് പി​ന്നാ​ലെ അ​ഞ്ജ​ലി​യു​ടെ കാ​ല്‍ കാ​റി​ന്‍റെ ആ​ക്‌​സി​ലി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ യു​വ​തി​യെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി കാ​റി​ല്‍ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടും യു​വാ​ക്ക​ള്‍ വാ​ഹ​നം നി​ര്‍​ത്താ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​ത്തി​നു പി​ന്നി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.