തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന കെ.ബി. ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ്. മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്.
കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ ചലച്ചിത്ര അക്കാദമി ഓഫീസ് ഗണേഷ്കുമാറിന് സന്ദര്‍ശിക്കാം. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്ത് പറഞ്ഞു.
ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.
ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശം: രഞ്ജിത്ത്
03:43 PM Jan 13, 2023 | Deepika.com