പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത്; ഷാ​ന​വാ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

12:00 PM Jan 13, 2023 | Deepika.com
ആ​ല​പ്പു​ഴ: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത് കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ സി​പി​എം നേ​താ​വും ആ​ല​പ്പു​ഴ കൗ​ണ്‍​സി​ല​റു​മാ​യ എ ​ഷാ​ന​വാ​സി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് മാ​ര്‍​ച്ച് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ഷാ​ന​വാ​സി​ന്‍റെ ലോ​റി​യി​ല്‍​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ലോ​റി താ​ന്‍ വാ​ട​ക​യ്ക്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഷാ​ന​വാ​സു​മാ​യി വാ​ട​ക ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട ജ​യ​നെ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.