മ​ല​പ്പു​റ​ത്ത് ഇ​രു​പ​തോ​ളം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പീ​ഡ​നം; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

11:20 AM Jan 13, 2023 | Deepika.com
മ​ല​പ്പു​റം: ഇ​രു​പ​തോ​ളം യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫൈ​സ​ല്‍(52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ളി​പ്പറ​മ്പി​ലെ സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി അ​ധ്യാ​പ​ക​നാ​ണ് ഇ​യാ​ള്‍. പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് അ​ധ്യാ​പ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ല​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചൈ​ല്‍​ഡ് ലൈ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ളി​പ്പറമ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം സ്‌​കൂ​ള്‍ വീ​ണ്ടും തു​റ​ന്ന സ​മ​യ​ത്താ​ണ് കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.

ഇ​രു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് പീ​ഡ​ന​ത്തി​ര​യാ​യ​ത്. ഇ​തി​ല്‍ അ​ഞ്ചു​പേ​ര്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി.

കു​ട്ടി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.