നാസിക്കില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; പത്ത് പേര്‍ മരിച്ചു

10:44 AM Jan 13, 2023 | Deepika.com
മുംബൈ: നാസിക്കില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് സ്ത്രീകളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ നാസിക്കിലെ പഥാരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അമര്‍നാഥില്‍നിന്ന് സായ് ബാബയുടെ ജന്മസ്ഥലമായ ഷിര്‍ദിലേക്ക് തീര്‍ഥാടനത്തിനുപോയവരാണ് അപകടത്തില്‍പെട്ടത്.

45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.