കോഴിക്കോട്: പന്തീരാങ്കാവില്‍ 22കാരി കൂട്ടബലാത്സംഗത്തിനിരയായി. ജൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നൽകിയശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സോഷ്യല്‍മീഡിയയിലൂടെ സൗഹൃദം നടിച്ച് ഫ്ലാറ്റിലെത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ലഹരിമരുന്ന് കലര്‍ത്തിയ ജൂസ് നല്‍കിയശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയെകൊണ്ടുപോയ ഫ്ലാറ്റില്‍ ഉള്‍പ്പെടെ എത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.
പന്തീരാങ്കാവില്‍ കൂട്ടബലാത്സംഗം; മൂന്നു പേര് കസ്റ്റഡിയില്‍
10:17 AM Jan 13, 2023 | Deepika.com