സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; എല്‍ഡിഎഫ് നേതൃയോഗവും

09:31 AM Jan 13, 2023 | Deepika.com
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേരും. ആലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചയായേക്കും.

നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് അംഗങ്ങള്‍ പാര്‍ട്ടി വിട്ടുപോകുന്നതും ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. കരുനാഗപ്പള്ളി ലഹരിക്കേസ് പ്രതി ഇജാസിനെ പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതും ചര്‍ച്ചയാകും.

എല്‍ഡിഎഫ് നേതൃയോഗവും ഇന്ന് ചേരും. വൈകീട്ട് മൂന്നിന് എകെജി സെന്‍ററിലാണ് യോഗം. സംസ്ഥാന വികസനത്തിനായി തയാറാക്കിയ മാര്‍ഗ രേഖയാകും യോഗത്തിന്‍റെ മുഖ്യ അജണ്ട. ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗത്തില്‍ ഉയര്‍ന്നേക്കും.