ഈ​സ്റ്റ​ർ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ വീ​ഴ്ച; മു​ൻ ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റി​ന് 10 കോ​ടി രൂ​പ പി​ഴ

06:02 AM Jan 13, 2023 | Deepika.com
കൊ​ളം​ബോ: 2019 ഈ​സ്റ്റ​ർ ദി​ന​ത്തി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്ക് ശ്രീ​ല​ങ്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10 കോ​ടി ശ്രീ​ല​ങ്ക​ൻ രൂ​പ (2.20 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

ഭീ​ക​രാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളു​ണ്ടാ​യി​ട്ടും ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു​കാ​ണി​ച്ചാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഏ​ഴം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. മു​ൻ പോ​ലീ​സ് മേ​ധാ​വി പു​ജി​ത് ജ​യ​സു​ന്ദ​ര​യും മു​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി നി​ല​ന്ത ജ​യ​വ​ർ​ധ​നെ​യും 7.5 കോ​ടി രൂ​പ വീ​ത​വും മു​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹേ​മ​സി​രി ഫെ​ർ​ണാ​ണ്ടോ അ​ഞ്ചു​കോ​ടി​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ 12 പേ​രാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​ശ​ദ​മാ​യ ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ വീ​ഴ്ച​വ​രു​ത്തി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.