ശ​ര​ത് യാ​ദ​വി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടമെന്ന് കോ​ൺ​ഗ്ര​സ്

03:51 AM Jan 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ലി​സ്റ്റ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ശ​ര​ത് യാ​ദ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ശ​ര​ത് യാ​ദ​വി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ര​ത് യാ​ദ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി​യും അ​നു​ശോ​ച​നം അ​റി​യി​ച്ചി​രു​ന്നു. "ശ​ര​ത് യാ​ദ​വ് എ​ളി​മ​യു​ള്ള വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ഞാ​ൻ എ​ന്‍റെ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടും'.- രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.