പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ​യു​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച; ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

03:42 AM Jan 13, 2023 | Deepika.com
ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ ഹു​ബ​ള്ളി​യി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ​യു​ണ്ടാ​യ സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്.

വാ​ഹ​ന റാ​ലി​ക്കി​ടെ മോ​ദി​യു​ടെ അ​ടു​ത്തേ​ക്ക് ഒ​രു കൗ​മാ​ര​ക്കാ​ര​ൻ മാ​ല​യു​മാ​യി ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ട്ട​ടു​ത്തെ​ത്തി​യ കൗ​മാ​ര​ക്കാ​ര​നെ എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചു​മാ​റ്റി.

ആ​വേ​ശം കൊ​ണ്ടാ​യി​രി​ക്കാം അ​യാ​ൾ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും എ​ന്നാ​ൽ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഹു​ബ​ള്ളി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​മ​ൻ ഗു​പ്ത പ​റ​ഞ്ഞു.

ഹു​ബ​ള്ളി​യി​ൽ 29-ാമ​ത് ദേ​ശീ​യ യു​വ​ജ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. വി​മാ​ന​ത്താ​വ​ളം മു​ത​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന റെ​യി​ൽ​വേ സ്‌​പോ​ർ​ട്‌​സ് ഗ്രൗ​ണ്ട് വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഉ​ണ്ടാ​യി​രു​ന്നു.‌‌

ഇ​തി​നി​ടെ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് ചാ​ടി​യി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​ര​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. മോ​ദി​യു​ടെ കൈ ​അ​ക​ലെ​വ​രെ കൗ​മാ​ര​ക്കാ​ര​നെ​ത്തി.

ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പൂ​മാ​ല വാ​ങ്ങി. അ​ദ്ദേ​ഹം അ​ത് വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ൽ വ​യ്ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​പ്പ​ക്കാ​ര​നെ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.


.