വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

11:28 PM Jan 12, 2023 | Deepika.com
ഛണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ലു​ള്ള വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ഉത്തർ പ്രദേശിലെ ഗാസിപ്പൂർ സ്വദേശിയായ രാമു ആണ് പിടിയിലായത്.

വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ഗോ​വ​ണി ചാ​രി​വ​ച്ച് ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്ന് കം​പ്യൂ​ട്ട​ർ സാ​മ​ഗ്രി​ക​ളും മ​റ്റും ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അം​ബാ​ല പോ​ലീ​സ് അ​റി​യി​ച്ചു.