നു​പൂ​ർ ശ​ർ​മ​യ്ക്ക് തോ​ക്ക് ലൈ​സ​ൻ​സ്

10:59 PM Jan 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി മു​ൻ വ​ക്താ​വ് നു​പൂ​ർ ശ​ർ​മ​യ്ക്ക് തോ​ക്ക് കൈ​വ​ശം വ​യ്ക്കാ​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​കി ഡ​ൽ​ഹി പോ​ലീ​സ്. ഭീ​ഷ​ണി​യു​ണ്ടെന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി നു​പൂ​ർ ശ​ർ​മ ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ക​ഴി​ഞ്ഞ വ​ർ​ഷം ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് നു​പൂ​ർ ശ​ർ​മ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല​ട​ക്കം പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. നി​രു​ത്ത​ര​വാ​ദ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യും ചൂ​ണ്ടി​ക്കാ​ട്ടി. വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഇ​വ​രെ ബി​ജെ​പി പു​റ​ത്താ​ക്കി.

നു​പൂ​ർ ശ​ർ​മ​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച​വ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​ന്നി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. ഈ ​പ​ശ്ചാ​ത്ത​ല​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് തോ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ​ത്. വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നും നു​പൂ​ർ ശ​ർ​മ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റി​ല്ല.