കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ സൗ​ദി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി

10:17 PM Jan 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ സൗ​ദി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ജ​നു​വ​രി15 മു​ത​ൽ 17 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് മാ​റ്റി​യ​ത്. ഔ​ദ്യോ​ഗി​ക പ​ര്യ​ട​ന​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി​രി​ക്കെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ റ​ദ്ദാ​ക്ക​ൽ വി​വ​ര​മെ​ത്തി​യ​ത്.

അ​തേ​സ​മ​യം സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്നും പു​തു​ക്കി​യ സ​ന്ദ​ർ​ശ​ന തീ​യ​തി എ​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

സൗ​ദി അ​ധി​കൃ​ത​രു​മാ​യി വി​വി​ധ ത​ല​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച​ക​ളും മ​റ്റ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​മ്മാ​മി​ലും റി​യാ​ദി​ലും പ്ര​വാ​സി ഇ​ന്ത്യാ​ക്കാ​രു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി​യും നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തെ​ല്ലാം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.