ഒ​രു​മ​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ പു​സ്‌​ത​ക​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​വ​ർ ചെ​റു​ക്കണം: മു​ഖ്യ​മ​ന്ത്രി

09:54 PM Jan 12, 2023 | Deepika.com
കോ​ഴി​ക്കോ​ട്‌: ഒ​രു​മ​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ചെ​റു​ക്കാ​ൻ എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ പു​സ്‌​ത​ക​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്‌​റ്റി​വ​ൽ കോ​ഴി​ക്കോ​ട്‌ ബീ​ച്ചി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ൻ കൂ​ടു​ത​ലാ​യി ഒ​റ്റ​പ്പെ​ടു​ന്ന കാ​ല​ത്ത്‌ പു​സ്‌​ത​ക​ങ്ങ​ളു​ടെ പേ​രി​ലു​ള്ള കൂ​ട്ടാ​യ്‌​മ ന​ൽ​കു​ന്ന സ​ന്തോ​ഷം വ​ലു​താ​ണ്‌. വാ​യ​ന​യി​ലൂ​ടെ പ​രി​പ​ക്വ​മാ​യ മ​ന​സി​ന്‌ മാ​ത്ര​മേ ന​ല്ല​തും ചീ​ത്ത​യും തി​രി​ച്ച​റി​യാ​നാ​കൂ. പു​സ്‌​ത​ക​ങ്ങ​ളെ ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​മ്പോ​ൾ ജീ​വി​ത​ത്തി​ലു​ട​നീ​ളം ന​ല്ലൊ​രു സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തു​ക​യാ​ണ്‌. ആ ​വെ​ളി​ച്ച​മാ​ണ്‌ ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ജീ​വി​ത​യോ​ഗ്യ​മാ​ക്കു​ന്ന​ത്‌.

അ​തി​നെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ന​ട​ക്കു​ന്നു. ജാ​തി, -മ​ത സ്‌​പ​ർ​ധ​ക​ൾ വ​ള​ർ​ത്താ​നു​ള്ള കു​ത്സി​ത നീ​ക്ക​മു​ണ്ടാ​കു​ന്നു. സ്‌​നേ​ഹ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യു​മു​ള്ള നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്‌ ല​ക്ഷ്യം. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​വ​ണം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.