വി​ജ​യാ​രാ​മം ഒ​രു​ക്കി രാ​ഹു​ൽ; ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര

09:38 PM Jan 12, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഈ​ഡ​ൻ ഗാ​ർ​ഡൻസിൽ വി​ജ​യ​ത്തി​ന്‍റെ ആ​രാ​മ​മൊ​രു​ക്കി കെ.​എ​ൽ.​രാ​ഹു​ൽ മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​തോ​ടെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇന്ത്യ​ സ്വ​ന്ത​മാ​ക്കി. 40 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ സ്വ​ന്ത​മാ​ക്കി​യ നാ​ല് വി​ക്ക​റ്റ് ജ​യ​ത്തോ​ടെ, മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ൽ 2- 0 എ​ന്ന നി​ല​യി​ൽ ലീ​ഡ് ചെ​യ്യു​ക​യാ​ണ് നീ​ല​പ്പ​ട.

215 റ​ൺ​സെ​ന്ന ചെ​റി​യ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത് ഫോം ​വീ​ണ്ടെ​ടു​ത്ത രാ​ഹു​ലാ​ണ്. 64* റ​ൺ​സ് നേ​ടി​യ രാ​ഹു​ലി​ന് ഹാ​ർ​ദി​ക് പാ​ണ്ഡ്യ(36) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ല​ങ്ക​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

സ്കോ​ർ:
ശ്രീ​ല​ങ്ക 215/10(39.4)
ഇ​ന്ത്യ 219/6(43.2)


വി​ജ​യ​ത്തി​ലേ​ക്ക് നി​സാ​ര​മാ​യി ബാ​റ്റ് വീ​ശാ​മെ​ന്ന് ക​രു​തി​യ ഇ​ന്ത്യ 9.2 ഓ​വ​റി​ൽ 62/3 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങി​യപ്പോഴാണ് രാ​ഹു​ൽ ര​ക്ഷ​ക​നാ​യ​ത്. രോ​ഹി​ത് ശ​ർ​മ(17), ശു​ഭ്മാ​ൻ ഗി​ൽ(21) വി​രാ​ട് കോ​ഹ്‌​ലി(4) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ(21) എ​ന്നി​വ​ർ രാ​ഹു​ലി​നൊ​പ്പം ചേർന്ന് പൊ​രു​തി.

ലാ​ഹി​രു കു​മാ​ര​ര​ത്ന, ച​മി​ക ക​രു​ണ​ര​ത്ന എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ധ​ന​ഞ്ജ​യ ഡി​സി​ൽ​വ, ക​സു​ൻ ര​ജി​ത എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും ക​ര​സ്ഥ​മാ​ക്കി.

നേ​ര​ത്തെ, 50 റ​ൺ​സ് നേ​ടി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ നു​വാ​നി​ൻ​ഡു ഫെ​ർ​ണാ​ണ്ടോ​യു​ടെ ക​രു​ത്തി​ലാ​ണ് ല​ങ്ക ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. കു​ശാ​ൽ മെ​ൻ​ഡി​സ് (34), ദു​നി​ത് വെ​ല്ല​ലാ​ഗെ (32) എ​ന്നി​വ​രും പൊ​രു​തി. മി​ക​ച്ച റ​ൺ ശ​രാ​ശ​രി​യി​ൽ ആ​ദ്യം മു​ത​ൽ സ്കോ​ർ ചെ​യ്തെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യ​താ​ണ് ല​ങ്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.