സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി

08:35 PM Jan 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​പൂ​ന സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ​റ​ന്നു​യ​രു​ന്ന​തി​നു മു​ൻ​പാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​ന​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​തു​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മോ​സ്‌​കോ​യി​ല്‍ നി​ന്ന് ഗോ​വ​യി​ലേ​ക്കു വ​ന്ന വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​നം ഗു​ജ​റാ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.