സ്വ​യം പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ർ​ഥി: എം​പി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കെ. ​സു​ധാ​ക​ര​ൻ

08:13 PM Jan 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി​യാ​യി സ്വ​യം പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന എം​പി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ആ​ര് എ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ മു​ന്ന​റി​യി​പ്പ്.

വ​രാ​ന്‍ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഏ​തു സ്ഥാ​ന​ത്തേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും പ്ര​വ​ര്‍​ത്ത​ന​മേ​ഖ​ല എ​വി​ടെ​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. പാ​ര്‍​ട്ടി കൂ​ട്ടാ​യി ആ​ലോ​ചി​ച്ചാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.

വ്യ​ക്തി​ക​ള്‍ സ്വ​യം തീ​രു​മാ​നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളു​ടെ ആ​വ​ശ്യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ങ്കി​ല്‍ അ​തു വ്യ​ക്ത​മാ​ക്കു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല. സം​ഘ​ട​നാ കാ​ര്യ​ങ്ങ​ളി​ല്‍ നേ​താ​ക്ക​ള്‍ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ദോ​ഷം ചെ​യ്യു​മെ​ന്നും പാ​ര്‍​ട്ടി അ​ണി​ക​ളി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.