ആലപ്പുഴ: എടത്വ നീരേറ്റുപുറത്ത് സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ടയറുകൾക്കിടയിൽ പെട്ടതാണ് യുവതി മരിച്ചത്. നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്കൂട്ടറിനെ മറികടക്കുന്നിനിടെ മഞ്ജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് മരിച്ച യുവതി.
അപകടം സംഭവിച്ചതിന് പിന്നാലെ ഡ്രൈവര്‍ ഇറങ്ങിയോടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് മരിച്ച യുവതി.
അപകടമുണ്ടായതിന് പിന്നാലെ മറ്റ് ടിപ്പറുകള്‍ക്ക് പോകാന്‍ പോലീസ് സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിഷേധിച്ചവരുടെ ഇരുചക്ര വാഹനങ്ങളുടെ താക്കോല്‍ പോലീസ് ഊരിയെടുത്തു എന്ന് പരാതിയുണ്ട്.
ഒരേ കമ്പനിയുടെ നാല് ടിപ്പറുകളാണ് സംഭവമുണ്ടായ റോഡിലൂടെ നിരനിരയായി എത്തിയത്. യുവതിയെ ഇടിച്ചതിന് ശേഷം മറ്റ് ടിപ്പറുകള്‍ പോലീസ് കടത്തിവിടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എടത്വയിൽ സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു
07:15 PM Jan 12, 2023 | Deepika.com