പെ​രു​മ്പാ​വൂ​രി​ല്‍ എം​ഡി​എം​എ പി​ടി​കൂ​ടി; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

06:40 PM Jan 12, 2023 | Deepika.com
പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി.

വെ​ങ്ങോ​ല അ​ല്ല​പ്ര സ്വ​ദേ​ശി ഷി​ബു, മു​ടി​ക്ക​ൽ സ്വ​ദേ​ശി അ​നൂ​പ്, കാ​ല​ടി കാ​ഞ്ഞൂ​ർ സ്വ​ദേ​ശി ഷ​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ഥാ​ർ ജീ​പ്പി​ൽ നി​ന്നും 6.95 ഗ്രാം ​എം ഡി ​എം എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

റൂ​റ​ൽ എ​സ്പി​യു​ടെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.