കാ​ൻ​സ​ർ ചി​കി​ത്സ​യി​ൽ നാ​ഴി​ക​ക​ല്ല്; റോ​ബോ​ട്ടി​ക് സ​ർ​ജ​റി സം​വി​ധാ​നം വ​രു​ന്നു

06:15 PM Jan 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ചി​കി​ത്സ​യു​ടെ​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും പു​തു​യു​ഗ​ത്തി​നു ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കു​ന്ന മൂ​ന്ന് സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ​ക്ക് ആ​രം​ഭ​മാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ച മൂ​ന്ന് ശി​പാ​ർ​ശ​ക​ൾ​ക്ക് റീ​ബി​ൾ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ലൂ​ടെ പ​ണം അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലും ത​ല​ശ്ശേ​രി എം​സി​സി​യി​ലും റോ​ബോ​ട്ടി​ക് സ​ർ​ജ​റി സം​വി​ധാ​നം (60 കോ​ടി), ആ​ർ​സി​സി, എം​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡി​ജി​റ്റ​ൽ പ​ത്തോ​ള​ജി മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ (18.87 കോ​ടി), ഏ​കാ​രോ​ഗ്യ​വു​മാ​യി (വ​ൺ ഹെ​ൽ​ത്ത്) ബ​ന്ധ​പ്പ​ട്ട ലാ​ബ് സം​വി​ധാ​ന​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം, വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം (49.02കോ​ടി) എ​ന്നി​വ​യ്ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.