ര​ഞ്ജി ട്രോ​ഫി: കേ​ര​ള​ത്തി​ന്‍റെ റ​ൺ​മ​ല താ​ണ്ടാ​ൻ സ​ർ​വീ​സ​സ്

06:06 PM Jan 12, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സി​നെ​തി​രെ 340 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പ​ടു​ത്തു​യ​ർ​ത്തി കേ​ര​ളം. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ, വി​ജ​യം നേ​ടാ​ൻ സ​ർ​വീ​സ​സി​ന് 321 റ​ൺ​സ് കൂ​ടി വേ​ണം.

മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 20 റ​ൺ​സ് നേ​ടി​യ സ​ർ​വീ​സ​സി​നാ​യി എ​സ്.​ജി. രോ​ഹി​ല്ല(9), സൂ​ഫി​യാ​ൻ അ​ലം(11) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

167/7 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച സ​ർ​വീ​സ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 229 റ​ൺ​സി​ന് അ​വ​സാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ​ച്ചി​ൻ ബേ​ബി നേ​ടി​യ 93 റ​ൺ​സി​ന്‍റെ ബ​ല​ത്തി​ൽ അ​തി​വേ​ഗം കു​തി​ച്ച കേ​ര​ളം, ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 242 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ലെ​യ​ർ ചെ​യ്തു.

സ്കോ​ർ
കേ​ര​ളം 327, 242/7(dec)
സ​ർ​വീ​സ​സ് 229, 20/0


മൂ​ന്നാം ദി​ന​ത്തി​ലെ ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ സ​ർ​വീ​സ​സി​നെ പു​റ​ത്താ​ക്കി​യ കേ​ര​ളം വ​ൻ ലീ​ഡ് ല​ക്ഷ്യം വ​ച്ചാ​ണ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ത്. 109 പ​ന്തി​ൽ ആ​റ് ഫോ​റും ര​ണ്ട് സി​ക്സു​മാ‌​യി 93 റ​ൺ​സ് നേ​ടി​യ സ​ച്ചി​ൻ ബേ​ബി​ക്കൊ​പ്പം സ​ൽ​മാ​ൻ നി​സാ​ർ(40), വ​ത്സ​ൽ ഗോ​വി​ന്ദ്(48) എ​ന്നി​വ​ർ തി​ള​ങ്ങി. സെ​ഞ്ചു​റി​ക്ക് തൊ​ട്ട​രി​കി​ൽ സ​ച്ചി​ൻ വീ​ണ​തോ​ടെ ഇ​ന്നിം​ഗ്സ് ഡി​ക്ലെ​യ​ർ ചെ​യ്യാ​ൻ കേ​ര​ളം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ​ർ​വീ​സ​സി​നാ​യി ദി​വേ​ഷ് പ​ത്താ​നി​യ, എം.​എ​സ് റാ​ത്തീ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. പി.​എ​സ്. പൂ​നി​യ, അ​ർ​പി​ത് ഗു​ലേ​റി​യ, പു​ൽ​കി​ത് നാ​രം​ഗ് എ​ന്നി​വ​രും വി​ക്ക​റ്റ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.