കൊച്ചി: എറണാകുളം ഞാറക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യ രമ്യയെ കൊന്ന കേസിൽ ഞാറയ്ക്കൽ സ്വദേശി സജീവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് സജീവൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണം ഒടുവിൽ സജീവനിലേക്ക് തന്നെ എത്തുകയായിരുന്നു.
ഇന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സജീവൻ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പോലീസിനു മൊഴി നൽകി. ഇതോടെ വീട്ടുമുറ്റത്ത് പോലീസ് പരിശോധന നടത്തുകയാണ്.
എറണാകുളത്ത് ഒന്നര വർഷം മുൻപ് ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ഭർത്താവ് അറസ്റ്റിൽ
05:48 PM Jan 12, 2023 | Deepika.com