ഇ​ന്ത്യ​യ്ക്ക് 216 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

05:15 PM Jan 12, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 216 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക 39.4 ഓ​വ​റി​ൽ 215 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, ര​ണ്ട് വി​ക്ക​റ്റു​ക​ൾ നേ​ടി​യ ഉ​മ്രാ​ൻ മാ​ലി​ക്ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ല​ങ്ക​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

50 റ​ൺ​സ് നേ​ടി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ നു​വാ​നി​ൻ​ഡു ഫെ​ർ​ണാ​ണ്ടോ​യാ​ണ് ല​ങ്ക​യു​ടെ ടോ​പ്പ് സ്കോ​റ​ർ. കു​ശാ​ൽ മെ​ൻ​ഡി​സ് (34), ദു​നി​ത് വെ​ല്ല​ലാ​ഗെ (32) എ​ന്നി​വ​രും പൊ​രു​തി.

മി​ക​ച്ച റ​ൺ ശ​രാ​ശ​രി​യി​ൽ ആ​ദ്യം മു​ത​ൽ സ്കോ​ർ ചെ​യ്തെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യ​താ​ണ് ല​ങ്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.