ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത്; അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

10:31 AM Jan 12, 2023 | Deepika.com
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പാ​ന്‍​മ​സാ​ല​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​ജാ​സ്, സ​ജാ​ദ്, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഷ​മീ​ര്‍, തൗ​സീം എ​ന്നി​വ​ര്‍​ക്കാ​ണ് ജാമ്യം ലഭിച്ചത്

ക​രു​നാ​ഗ​പ്പ​ള്ളി ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തിയാണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സി​പി​എം നേ​താ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റുമായ എ,​ഷാ​ന​വാ​സി​ന്‍റെ ലോ​റി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ല്‍ ലോ​റി താ​ന്‍ വാ​ട​ക​യ്ക്കു ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഷാ​ന​വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഷാ​ന​വാ​സു​മാ​യി വാ​ട​ക ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട ജ​യ​നെ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​റ്റ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​തോ​ടെ ഇ​യാ​ള്‍ ഉ​ട​ന്‍ പോ​ലീ​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ സി​പി​എം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ജാ​സി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. വാ​ഹ​ന​യു​ട​മ​യാ​യ ഷാ​ന​വാ​സി​നെ പാ​ര്‍​ട്ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.