ക​രി​പ്പൂ​രി​ല്‍ രണ്ടരക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

09:51 AM Jan 12, 2023 | Deepika.com
മ​ല​പ്പു​റം: ക​രി​പ്പൂ​രി​ല്‍ ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ല​ര​കി​ലോ​യി​ല​ധി​കം സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍ കാ​ര്‍​ഗോ കോം​പ്ല​ക്‌​സ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച രണ്ട് കോടി അന്പത്തിയഞ്ച് ലക്ഷം രൂപ
വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

റൈ​സ് കു​ക്ക​ര്‍, എ​യ​ര്‍ ഫ്രൈ​യ​ര്‍, ജ്യൂ​സ് മേ​ക്ക​ര്‍ എ​ന്നി​വ​യി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. എ​യ​ര്‍ കാ​ര്‍​ഗോ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ കാ​പ്പാ​ട് സ്വ​ദേ​ശി​യാ​യ ഇ​സ്മ​യി​ല്‍, അ​രി​മ്പ്ര സ്വ​ദേ​ശി​യാ​യ അ​ബ്ദു റൗ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.