പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ചൂലിപ്പാടത്തിന് സമീപം കൃഷിയിടത്തിലാണ് പിടി സെവൻ ഉൾപ്പെടെ മൂന്ന് ആനകൾ നിലയുറപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങിയത്.
ഇവ വ്യാപകമായി നെൽകൃഷി നശിപ്പിക്കുകയും ചെയ്തു. പിടി സെവനൊപ്പം ഒരു പിടിയാനയും ഒരു കൊന്പനുമാണുള്ളത്. പിടി സെവനെ മയക്കുവെടി വച്ച് തളക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആനയെ സ്ഥിരമായി വനാതിർത്തിയിലേക്കാണ് കയറ്റി വിടുന്നത്.
അതിനാലാണ് സ്ഥിരമായി ജനവാസമേഖലയിലേക്ക് ആന ഇറങ്ങുന്നത്. ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിട്ടാൽ തിരിച്ചിറക്കുക പ്രയാസമായതിനാലാണ് വനം വകുപ്പ് അതിന് മുതിരാത്തത്. പിടിസെവനൊപ്പം മറ്റു ആനകളും കൂടിയുള്ളതിനാലാണ് മയക്കുവെടി വയ്ക്കുക എന്ന ശ്രമം പാളുന്നത്.
ധോണിയിൽ വീണ്ടും പിടി സെവൻ ഇറങ്ങി
09:35 AM Jan 12, 2023 | Deepika.com