ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു

09:22 AM Jan 12, 2023 | Deepika.com
കോഴിക്കോട്: ശബരിമല തീര്‍ഥാടകരുടെ വാഹനം കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ കമാനത്തിലിടിച്ചു. അപകടത്തില്‍ ബസിന്‍റെ മുകള്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

കര്‍ണാടകയില്‍നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.