സു​രോ​വി​ക്കി​നെ നീ​ക്കി; യു​ക്രെ​യ്ൻ യു​ദ്ധം ന​യി​ക്കാ​ൻ റ​ഷ്യ​ക്ക് പു​തി​യ ക​മാ​ൻ​ഡ​ർ

08:02 AM Jan 12, 2023 | Deepika.com
മോ​സ്കോ: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ജ​ന​റ​ൽ സെ​ർ​ജി സു​രോ​വി​കി​നെ നീ​ക്കി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സം​യു​ക്ത സേ​നാ ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റു മൂ​ന്നു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സു​രോ​വി​കി​നെ പു​റ​ത്താ​ക്കു​ന്ന​ത്.

യു​ക്രെ​യ്നി​ലെ ഊ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത് സു​രോ​വി​ക്കാ​ണ്. ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫ് വ​ലേ​രി ഗെ​റാ​സി​മോ​വ് ഇ​നി പു​ടി​ന്‍റെ മേ​ൽ​നോ​ട്ട​മു​ള്ള "പ്ര​ത്യേ​ക സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ' ന​യി​ക്കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2012 മു​ത​ൽ റ​ഷ്യ​യു​ടെ ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫാ​ണ് ഗെ​റാ​സി​മോ​വ്. സോ​വി​യ​റ്റ് കാ​ല​ഘ​ട്ട​ത്തി​ന് ശേ​ഷം ഏ​റ്റ​വു​മ​ധി​കം കാ​ലം റ​ഷ്യ​ൻ ജ​ന​റ​ൽ സ്റ്റാ​ഫ് മേ​ധാ​വി പ​ദ​വി​യി​ലു​ള്ള ആ​ളാ​ണ് ഗെ​റാ​സി​മോ​വ്. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ സു​രോ​വി​ക് ഗെ​റാ​സി​മോ​വി​ന്‍റെ ഡെ​പ്യൂ​ട്ടി​യാ​കും.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 24നാ​ണ് റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​ത്.