ര​ണ്ട് ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി ക​ർ​ണാ​ട​ക​യി​ൽ അ​റ​സ്റ്റി​ൽ

05:32 AM Jan 12, 2023 | Deepika.com
ബം​ഗ​ളൂ​രു: ശി​വ​മോ​ഗ ഐ​എ​സ് ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി എ​ൻ​ഐ​എ​യു​ടെ പി​ടി​യി​ലാ​യി. മം​ഗ​ളൂ​രു​വി​ലെ പെ​രു​മ​ണ്ണൂ​രി​ൽ ഹി​രാ കോ​ള​ജി​ൽ​നി​ന്നു മ​സി​ൻ അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ദേ​വ​നാ​ഗ​രി ജി​ല്ല​യി​ലെ ദേ​വ​നാ​യ​ക​ന​ഹ​ള്ളി​യി​ൽ​നി​ന്ന് കെ.​എ. ന​ദീം അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

മം​ഗ​ളൂ​രു​വി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​ഷ​ർ കു​ക്ക​ർ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഖു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന ഇ​ന്ത്യ​യി​ൽ വേ​രു​റ​പ്പി​ക്കാ​ൻ മാ​സി​ൻ, ന​ദീം എ​ന്നി​വ​രെ സം​ഘ​ട​ന​യി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത​ത് മാ​സ് മു​നീ​റും സ​യ്യ​ദ് യാ​സി​നു​മാ​ണെ​ന്ന് എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ശി​വ​മോ​ഗ ന​ഗ​ര​ത്തി​ൽ ഹി​ന്ദു​സം​ഘ​ട​ന​ക​ൾ സ​വ​ർ​ക്ക​റു​ടെ ചി​ത്രം വ​ച്ച​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ തും​ഗ ന​ദി​ക്ക​ര​യി​ൽ ബോം​ബ് സ്ഫോ​ട​ന പ​രി​ശീ​ല​നം ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലും ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.