ബല്ലിയ: തെരുവുനായ കുരച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ലാൽ മുനി (50) ആണു കൊല്ലപ്പെട്ടത്. അഞ്ച് പേർക്കു പരിക്കേറ്റു.
യുപിയിലെ ബല്ലിയ ജില്ലയിലാണു സംഭവം. സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരേ കേസെടുത്തു. ഇവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ടവർ ഒരു തെരുവുനായയ്ക്ക് ഭക്ഷണം നല്കാറുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി ലാൽ മുനി നടന്നുപോയപ്പോൾ നായ കുരയ്ക്കാനാരംഭിച്ചു. ഇതേക്കുറിച്ച് പരാതി പറഞ്ഞതിനെത്തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു.
തെരുവുനായ കുരച്ചതിന്റെ പേരിൽ സംഘർഷം, സ്ത്രീ കൊല്ലപ്പെട്ടു
04:40 AM Jan 12, 2023 | Deepika.com