ന്യൂയോർക്ക്: ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയും അമ്മയാകുന്നു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ഓപ്പണിൽനിന്നും പിന്മാറിയ താരം താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി.
നാല് തവണ ഗ്രാൻഡ് സ്ലാം നേടിയിട്ടുള്ള മുൻ ലോക ഒന്നാം നമ്പർ കഴിഞ്ഞ സെപ്റ്റംബർ മുതൽ കളത്തിലിറങ്ങിയിട്ടില്ല. 25 കാരിയായ താരം ഈ ആഴ്ച ആദ്യമാണ് ഓസ്ട്രേലിയൻ ഓപ്പണിൽനിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്. എന്നാൽ കാരണം വ്യക്തമാക്കിയിരുന്നില്ല.
ബുധനാഴ്ച ട്വിറ്ററിലൂടെയാണ് തന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ വളരുന്നുണ്ടെന്ന വാർത്ത ഒസാക്ക അറിയിച്ചത്. തന്റെ മത്സരം കാണുമ്പോൾ എന്റെ അമ്മയാണതെന്ന് മറ്റൊരാളോട് തന്റെ കുട്ടി പറയുന്നതിനാണ് താൻ കാത്തിരിക്കുന്നതെന്നും ഒസാക്ക ട്വീറ്റ് ചെയ്തു. 2024 ൽ കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ഉള്ളിലുണ്ടൊരു കുഞ്ഞ് താരം; ഒസാക്കയും അമ്മയാകുന്നു
08:27 AM Jan 12, 2023 | Deepika.com