പാലക്കാട്: പാലക്കാട്ട് മദ്യലഹരിയിൽ ഡ്രൈവർ ലോറിയോടിച്ച് ഏഴ് വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ചു. കുഴൽമന്ദം നാലുവരി പാതയിലാണ് അപകടം നടന്നത്.
തെറ്റായ ദിശയിലൂടെ അരക്കിലോമീറ്ററോളം ഇയാൾ വാഹനമോടിച്ചു. തുടർന്ന് യാത്രക്കാരാണ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ മരണപാച്ചിൽ; വാഹനങ്ങൾ ഇടിച്ചുതെറുപ്പിച്ചു
12:38 AM Jan 12, 2023 | Deepika.com